Asianet News MalayalamAsianet News Malayalam

ന്യൂനമർദ്ദ പാത്തി: കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഓറഞ്ച് അലർട്ട് 2 ജില്ലയിൽ, 5 ദിനം മഴ ശക്തമാകും

നവംബർ 21-24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും നവംബർ 21-23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

weather forecast Today latest updates orange alert in two districts of kerala apn
Author
First Published Nov 21, 2023, 3:19 PM IST

തിരുവനനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. നവംബർ 21-24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും നവംബർ 21-23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

മഞ്ഞ അലര്‍ട്ട് ആണെങ്കിലും ഓറഞ്ചിന് സമാനം; മലയോര മേഖലകളില്‍ അതീവ ജാഗ്രത; വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം.  
ഓറഞ്ച് അലർട്ട്
21-11-2023  : പത്തനംതിട്ട, ഇടുക്കി 
22-11-2023  :  ഇടുക്കി 
23-11-2023  : പത്തനംതിട്ട, ഇടുക്കി 
മഞ്ഞ അലർട്ട്
21-11-2023 : തിരുവനന്തപുരം, കൊല്ലം, എറണാകുളം
22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം 
23-11-2023 : തിരുവനന്തപുരം, എറണാകുളം
24-11-2023 : എറണാകുളം

Follow Us:
Download App:
  • android
  • ios