തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിച്ച് വെതര്‍ റഡാര്‍ ആപ്പ്. ആപ്പിലെ "Radar" ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം "Future" പ്ലേ ചെയ്താൽ വരുന്ന മണിക്കൂറുകളിലെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇത് പോസ് ചെയ്താൽ ആ സമയത്തെ മഴയുടെ തോത് മനസ്സിലാക്കാൻ സാധിക്കും.

സാധാരണ ഗൂഗിൾ മാപ്പ് ഒക്കെ ഉപയോഗിക്കുന്നത് പോലെ എളുപ്പത്തിൽ സൂം ചെയ്യാനും ചെറുതാക്കാനും സാധിക്കും. ആപ്പില്‍ പച്ച മുതൽ ചുവപ്പ് വരെയുള്ള 'ഹീറ്റ്മാപ്പ്' മഴയുടെ  അളവിനെ സൂചിപ്പിക്കുന്നു. ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=com.weather.Weather&fbclid=IwAR2YhzpKXY_HzftidQKmbEe4HGiRUx-tvVd2teMGpV9V0d3UCTXMtc3MWok