റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാ​ഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിച്ചു. റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോ​ദിച്ച സതീശൻ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നുംകൂട്ടിച്ചേർത്തു. എംബി രാജേഷും അളിയനും തോന്ന്യവാസം കാണിച്ചു. രാജേഷിനെക്കൊണ്ട് ഉത്തരം പറയിക്കുമെന്നും വെറുതെ വിടില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയില്‍ പ്രതികരിച്ചു. 

Asianet News Live | Palakkad Raid | USA Election | Donald Trump | Kamala Harris|Malayalam News Live