Asianet News MalayalamAsianet News Malayalam

മുഹമ്മദ് റാഷിദ് എവിടെ? കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രസിഡൻ്റായി ജയിച്ചയാളെ തപ്പി നെട്ടോട്ടമോടി പ്രവർത്തകർ

274വോട്ട് നേടി മണ്ഡലം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഷിദ്‌ ആണ് ഇപ്പോളും അജ്ഞാതനായി തുടരുന്നത്. എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു.

Where is muhammed Rashid? Activists to find the winner of Youth Congress President in Kuttipuram fvv
Author
First Published Nov 16, 2023, 3:34 PM IST

മലപ്പുറം: സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ കണ്ടെത്താൻ നെട്ടോട്ടമോടി പ്രവർത്തകർ. 274വോട്ട് നേടി മണ്ഡലം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഷിദ്‌ ആണ് ഇപ്പോളും അജ്ഞാതനായി തുടരുന്നത്. എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു.

റാഷിദിനെ രണ്ട് ദിവസമായി കാണാൻ കഴിഞ്ഞിട്ടില്ല. താനും യൂത്ത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് രം​ഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ ഞങ്ങൾക്ക് വേണം. രണ്ടു ദിവസമായി ഞങ്ങൾ പ്രസിഡന്റിനെ തിരയുകയാണ്. കഴിഞ്ഞ 9 വർഷത്തോളമായി യൂത്ത് കോൺ​ഗ്രസിന്റെ സംഘടനാരം​ഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല. എ ​ഗ്രൂപ്പ് പ്രതിനിധിയായാണ് ഞാൻ മത്സരിച്ചത്. ഔദ്യോ​ഗിക പക്ഷത്തിന്റെ പ്രതിനിധിയായാണ് റാഷിദ് മത്സരിച്ചത്. റാഷിദ് ഫേക്കാണെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയൊരാളെ മത്സരിപ്പിച്ചതിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും പിപി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ കണ്ടെത്തി നൽകണമെന്നാണ് മറ്റു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും ആവശ്യപ്പെടുന്നത്. 

കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലി ചരിത്രസംഭവമാകും,അരലക്ഷം പേര്‍ പങ്കെടുക്കും,സിപിഎമ്മിന് വിറളിയെന്ന് കെസുധാകരന്‍

https://www.youtube.com/watch?v=dZr84VL_Bok

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios