പ്രതികളെ കോടതി വിട്ടയച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ വിധിക്കെതിരെ അപ്പീല്‍ നലൽകാന‍് സിപിഎമ്മോ ഇടതു സർക്കാരോ തയ്യാറായിട്ടില്ല. സ്മാരകത്തിന് തീവെച്ചവർ ആരെന്ന് കണ്ടെത്താന് പാർട്ടിക്ക് താൽപ്പര്യമില്ലാത്തതിലും ഏറെ ദുരൂഹതയുണ്ട്.
ആലപ്പുഴ: എകെജി സെന്‍റര്‍ ആക്രമണം വന്‍ വാർത്തയാകുമ്പോള്‍ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകത്തിന് നേരെയുണ്ടായ ആക്രമണ കേസ് മറന്ന് സി പി എം. പ്രതികളെ കോടതി വിട്ടയച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ വിധിക്കെതിരെ അപ്പീല്‍ നലൽകാന‍് സിപിഎമ്മോ ഇടതു സർക്കാരോ തയ്യാറായിട്ടില്ല. സ്മാരകത്തിന് തീവെച്ചവർ ആരെന്ന് കണ്ടെത്താന് പാർട്ടിക്ക് താൽപ്പര്യമില്ലാത്തതിലും ഏറെ ദുരൂഹതയുണ്ട്.
2013 ഒക്ടോബര്‍ 31ന് രാത്രിയായിരുന്നു സിപിഎമ്മിനെ നടുക്കിയ ആക്രമണം. പാര്‍ട്ടി സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകത്തിന് തീവെയ്കുന്നു. സമീപത്തുള്ള പ്രതിമക്ക് കേടുവരുത്തുകയും ചെയ്തു. പിണറായി-വിഎസ് വിഭാഗീതയുടെ ബാക്കിപത്രമാണ് ആക്രമണമെന്ന പ്രചാരണത്തിന് ശക്തി പകരുന്നതായിരുന്നു പൊലീസ് നടപടിയും. വിഎസിന്‍റെ പഴ്സനല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രനും കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബുവും അടക്കും 5 പേരെ പ്രതിയാക്കി.
പക്ഷേ രണ്ട് കൊല്ലം മുമ്പ്, തെളിവില്ലെന്ന് കണ്ട് കോടതി എല്ലാവരേയും വിട്ടയച്ചു. എന്നാല്‍ കോടതി വിധിക്കെതിരെ സിപിഎമ്മോ ഇടത് സര്‍ക്കാരോ അപ്പീല്‍ പോയില്ല. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച വീടിന് തീവെച്ചവരെ കണ്ടെത്താന്‍ സിപിഎമ്മിന് എന്ത് കൊണ്ട് താല്പര്യമില്ല എന്ന ചോദ്യം അന്ന് തന്നെ ഉയര്‍ന്നിരുന്നു.യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ കഴിയുമായിരുന്ന പല തെളിവുകളും അന്ന് മൂടിവെച്ചുവെന്ന് പ്രതികളിലൊരാളായ ലതീഷ് ചന്ദ്രന്‍ പറയുന്നു
കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അന്നു പ്രദേശത്തെ ചില പാര്‍ട്ടി പ്രവര്ത്തകര്‍ തീരുമാനിച്ചിരുന്നു.അങ്ങനെ വന്നാല്‍ ഇവരെ പിന്തുണയ്ക്കാമെന്ന ആലോചനയും പാര്‍ട്ടിയിലുണ്ടായി. പക്ഷേ, പിന്നെ ഒന്നും സംഭവിച്ചില്ലെന്ന് മാത്രം.
കേസില്‍ പ്രതി ചേര്‍ത്തതോടെ എല്ലാവരെയും പാര്‍ട്ടിയില്‍നിന്ന് സിപിഎം പുറത്താക്കിയിരുന്നു. പക്ഷെ കുറ്റവിമുക്തരാക്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ ഇവരെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടുമില്ല. ഇതും പല സംശയങ്ങള്‍ക്കും ഇടനല്കുന്നു.
Read Also: എകെജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്

