ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്.

കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ വെച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.