പത്തനംതിട്ട: തിരുവല്ലയിൽ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. വള്ളംകുളം സ്വദേശി കെകെ സോമൻ (65)ആണ് മരിച്ചത്. ആഗസ്റ്റ് 24ന് ആയിരുന്നു സംഭവം.  ദേഹമാസകലം പൊള്ളലേറ്റ സോമൻ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.