പിണറായി സർക്കാർ ശബരിമലയിൽ നടത്തിയ ക്രൂരതയ്ക്ക് വിശ്വാസി സമൂഹം മാപ്പ് തരില്ല. ആയിരം തവണ ഗംഗയിൽ മുങ്ങിയാലും പതിനെട്ടം പടി ചവിട്ടിയാലും പിണറായി ചെയ്ത പാപം മാറില്ല
തിരുവനന്തപുരം: സിപിഎം നേതാക്കൻമാരുടെ ഭാര്യമാർക്ക് സർവകലാശാലകളിൽ റിസർവേഷനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്നുവെന്ന് ആരോപിച്ച് പിണറായി വിജയൻ സർക്കാരിനെതിരെ നേമം എംഎൽഎ ഒ.രാജഗോപാൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
സുരേന്ദ്രൻ്റെ വാക്കുകൾ -
യാഗം മുടക്കുന്ന രാക്ഷസൻമാരെ പോലെയാണ് വി.ശിവൻകുട്ടി അടക്കമുള്ള സി പി എം നേതാക്കൾ പെരുമാറുന്നത്. നേമത്ത് വികസനം വരാൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി പിണറായി മേനി നടിക്കുകയാണ്. കേന്ദ്രഫണ്ട് പലതും വകമാറ്റി ചെലവിടുകയാണ്. ഇതിനെതിരെ കേന്ദ്ര നടപടിയുണ്ടാവും. പിണറായി സർക്കാർ ശബരിമലയിൽ നടത്തിയ ക്രൂരതയ്ക്ക് വിശ്വാസി സമൂഹം മാപ്പ് തരില്ല. ആയിരം തവണ ഗംഗയിൽ മുങ്ങിയാലും പതിനെട്ടം പടി ചവിട്ടിയാലും പിണറായി ചെയ്ത പാപം മാറില്ല. ദേവസ്വം ബോർഡുകളെ രാഷ്ട്രീയ മുക്തമാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാർ ശബരിമലക്ക് അനുവദിച്ച പണത്തിൽ 5 ശതമാനം പോലും ഇതുവരേയും ചെലവഴിച്ചിട്ടില്ല,
