കോഴിക്കോട്: കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വീടിനകത്ത് പാഞ്ഞുകയറി. കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയിൽ മോഹനൻ്റെ വീട്ടിലാണ് സംഭവം. രാവിലെ 7  മണിയോടെയാണ് സംഭവം. ഡിഎഫ്ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്നാണ് നാട്ടുകാർ നിലപാട് സ്വീകരിച്ചത്. ഡിഎഫ്ഒ വന്നശേഷം മയക്കുവെടി വച്ച് പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി. 

അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ നിയമതടസ്സമില്ലെന്ന് ഡിഎഫ്ഒ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാൽ ഇവയെ അപകടകാരികളെന്ന വിഭാ​ഗത്തിൽ പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.