മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം. കയ്യിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.

വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം. കയ്യിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം. വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തതെന്ന് പരിക്കേറ്റ യുവാവ് പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന വിമർശനവുമായി കോൺഗ്രസും രംഗത്ത്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമിക്കുമ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റിരുന്നു. അതേ സമയം, മൂടക്കൊല്ലിയിൽ കാട്ടാനകളെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. മുത്തങ്ങയിൽ നിന്ന് ഒരു ആനയെ കൂടി എത്തിക്കും.