പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്.  ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി. 

തൃശൂർ: കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറന്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി.

വില്ല്കുന്ന് റിസേർവ് വനത്തോട് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ആന അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുഖം കുത്തി വീഴുകയായിരുന്നു.

നാലുദിവസം മുമ്പ് കാട്ടാനകള്‍ ഈ സ്ഥലത്തെത്തി പന മറിച്ചിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പനമ്പട്ട തിന്നാന്‍ വരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്കും ഇവിടെ രണ്ടാനകളെത്തിയിരുന്നു. രാത്രിയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ വൈദ്യുതി വേലി കെട്ടാനെത്തിയ സ്ഥലം ഉടമ യോഹന്നാനാണ് ആന അപകടത്തില്‍ പെട്ടത് കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം സംസ്കരിക്കാനുള്ള നീക്കം തുടങ്ങി. ജെ സി ബി എത്തിച്ച് ആനയെ പുറത്തെടുത്ത് വനത്തിലേക്ക് മാറ്റി. കൂട്ടത്തിലുണ്ടായിരുന്ന ആനകള്‍ സമീപപ്രദേശത്ത് തന്നെയുണ്ടാകാമെന്ന ഭയത്തിലാണ് നാട്ടുകാര്‍. 

Read Also: 16-കാരിയെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നിറക്കി തിരുവനന്തപുരത്തെത്തിച്ച് ലൈംഗിക അതിക്രമം, അറസ്റ്റ്

 വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ പിടിയിൽ. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനിൽ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസിൻ്റെ പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തി കാമുകിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ വീട്ടിൽനിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. (കൂടുതല്‍ വായിക്കാം....)

 Read Also: സാമൂഹ്യമാധ്യമത്തിൽ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി സ്കൂട്ടറും മൊബൈലും കവർന്നു; 20കാരൻ കീഴടങ്ങി