വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും കാട്ടാനയെ പുറത്തെത്തിക്കാൻ മണിക്കൂറുകളോളം ശ്രമം നടത്തി. എന്നാലിപ്പോൾ, മോശം കാലാവസ്ഥയും ഇരുട്ടും കാരണം രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്

തൃശൂ‍ർ: തൃശൂ‍ർ അതിരപ്പള്ളിയിൽ റിസോർട്ടിലെ കിണറ്റിൽ കാട്ടാന വീണു. ചുറ്റുമതിലില്ലാത്ത കിണറ്റിൽ ആന കാൽ തെറ്റി വീഴുകയായിരുന്നു. റിസോർട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ‍ർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം മോശം കാലാവസ്ഥയെ തുടർന്ന് വൈകീട്ട് നിർത്തിവെച്ചു. രക്ഷാപ്രവർത്തനം നാളെ അതിരാവിലെ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കിണറിന് വലിയ ആഴമില്ലാത്തതിനാൽ കാട്ടാന സുരക്ഷിതനാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും കാട്ടാനയെ പുറത്തെത്തിക്കാൻ മണിക്കൂറുകളോളം ശ്രമം നടത്തി. മോശം കാലാവസ്ഥയും ഇരുട്ടും കാരണം രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാ പ്രവർത്തനങ്ങൾ നാളെയും തുടരും.