തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പലയിടത്തും പൊലീസ് ജനങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇടപെടലുമായി ഡിജിപി. പൊലീസുകാർക്കെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി. 

ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയ പലരോടും പൊലീസ് മോശമായി പെരുമാറിയതായി വ്യാപകമായി പരാതി ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ. ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിൽ പൊലീസിന്റെ ഇടപെടൽ പൊതുവിൽ ​ഗുണം ചെയ്തെങ്കിലും ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.