തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് വീതം വയ്പ്പായിരുന്നുവെന്ന് തുറന്നടിച്ച് അടൂർ പ്രകാശ്. ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ പരാജയത്തിന് കാരണം കോർപ്പറേഷനിൽ നടന്ന പങ്കുവയ്ക്കൽ മാത്രമാണെന്നും അടൂർ പ്രകാശ് എം പി പറയുന്നു. ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും പരാതിയുള്ള നേതൃത്വമായി മുന്നോട്ട് പോകരുതെന്നും അടൂർ പ്രകാശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.