Asianet News MalayalamAsianet News Malayalam

എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ്, മെഡി. കോളേജിൽ സിസിടിവി ഉറപ്പാക്കും, സുരക്ഷ കൂട്ടുമെന്ന് മന്ത്രി

മെഡിക്കൽ എഡുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

will increase security in government hospitals says minister veena george
Author
Kottayam, First Published Jan 7, 2022, 5:49 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് (Veena George) വിഷയത്തിൽ മെഡിക്കൽ എഡുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തും. സിസിടിവി പ്രവർത്തനമടക്കം എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കും. ജോലിക്കെത്തുന്ന ജീവനക്കാർ കൃത്യമായ ഐഡി കാർഡുകൾ ധരിച്ചിരിക്കണം. എല്ലാ മെഡിക്കൽ മെഡിക്കൽ കോളേജുകളിലും സിസിടിവി ഇല്ലെങ്കിൽ സ്ഥാപിക്കണം. സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കും. മുൻ സൈനികരെ സെക്യുരിറ്റിമാരായി നിയമിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെയും മാതാപിതാക്കളെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡി. കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ നീതു കസ്റ്റഡിയിൽ, ഒപ്പം മറ്റൊരു ആൺകുട്ടിയും

ഇന്നലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നീതു എന്ന തിരുവല്ല സ്വദേശി മോഷ്ടിച്ചത്. കുട്ടിയെ മോഷ്ടിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു കുഞ്ഞിനെ മോഷ്ടിച്ചത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡിലെത്തി നീതു കുട്ടിയുമായി കടന്നത്. 

Child Abduction : കുഞ്ഞുമായി നീതു ഓട്ടോയിലെത്തി, ഹോട്ടലില്‍ റൂം എടുത്തത് നാലിന്, ദൃശ്യങ്ങള്‍ പുറത്ത്


 

Follow Us:
Download App:
  • android
  • ios