കൊച്ചി: ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. പൊലീസ് മേധാവിയുടെ നിർദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ പറഞ്ഞു. നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാൻ സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.