ദില്ലി: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സമവായ ചര്‍ച്ചയ്ക്ക് വിളിക്കുകയാണെങ്കില്‍ അതില്‍ പങ്കെടുക്കുമെന്ന് ജോസ് കെ മാണി. ചര്‍ച്ചയ്ക്ക് പോകും കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും ജോസ് കെ മാണി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രസിഡന്‍റുമാരെ മാറ്റി എന്ന രീതിയില്‍ വാര്‍ത്ത കണ്ടെന്നും. പാര്‍ട്ടി ചട്ടപ്രകാരമല്ല ഇവരെ മാറ്റിയിരിക്കുന്നത് എന്നതിനാല്‍ അവര്‍ ആ സ്ഥാനത്ത് തന്നെ തുടരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. വ്യവസ്ഥാപിതമായ രീതിയില്‍ തീര്‍ത്തും ജനാധഇപത്യപരമായാണ് തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. ആവശ്യമെങ്കില്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.