അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എംഎൽഎ  സനീഷ് കുമാർ ജോസഫ് പറഞ്ഞു

തൃശൂർ : പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പാലക്കാടിന് പിന്നാലെ തൃശൂരിലും പ്രതിഷേധം ശക്തമാണ്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് രംഗത്തെത്തി. മുതിരച്ചാലിൽ നിന്ന് പെരിങ്ങൽക്കുത്തിലേയ്ക്ക് പത്തു കിലോമീറ്റർ മാത്രമാണ് ദൂരം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ആദിവാസി കോളനികളിൽ ഉള്ളവർ ഭീതിയിലാണ്. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എംഎൽഎ സനീഷ് കുമാർ ജോസഫ് പറഞ്ഞു. ജനവാസ മേഖലയിൽ നിലവിൽ തന്നെ കാട്ടാന ശല്യം രൂക്ഷമാണ്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശരിയല്ലെന്നും സമിതി പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 

പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പാലക്കാട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. 

Read More : നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും ദാരുണാന്ത്യം