Asianet News MalayalamAsianet News Malayalam

'ശബരിമല നിലപാട് ധാർഷ്ട്യമെങ്കിൽ അത് തുടരും', സഭയിലും ഉറച്ച് മുഖ്യമന്ത്രി

പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ലഭിക്കണമെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി അത് ധാർഷ്ട്യമാണെങ്കിൽ അത് തുടരുമെന്ന്
നിയമസഭയിൽ നിലപാടെടുത്തു.

will standby in firm in sabarimala stand clarifies pinarayi vijayan
Author
Trivandrum, First Published May 29, 2019, 4:50 PM IST

തിരുവനന്തപുരം: ശബരിമല നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ലഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി നിലകൊള്ളുന്നത് ധാർഷ്ട്യമാണെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി സഭയിൽ നിലപാടെടുത്തു. വർഗീയ ശക്തികൾക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് തനിക്ക് ധാർഷ്ട്യം ആണെന്ന് ആരോപിക്കുന്നവർക്ക് ആവശ്യം. എന്നാല്‍ അതിന് താൻ നിൽക്കില്ല. വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കും. അത് തന്നിൽ അർപ്പിതമായ കർത്തവ്യമാണെന്നും അത് ധാർഷ്ട്യമാണെങ്കിൽ ഇനിയുമത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios