ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയെന്നും ജനാധിപത്യ സംവിധാനത്തിന് അപമാനമാണും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു
ദില്ലി: ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ റെയിലിനെ പിന്തുണയ്ക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം., പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. എങ്കില്‍ കെ റെയിലിനെ പിന്തുണക്കാമെന്നാണ് സുധാകരന്‍റെ നിലപാട്. ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയെന്നും ജനാധിപത്യ സംവിധാനത്തിന് അപമാനമാണും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു
സിൽവർലൈൻ പദ്ധതിക്ക് ഇപ്പോൾ അംഗീകാരം നൽകാനാകില്ലെന്ന കേന്ദ്രം നിലപാട് വ്യക്തനമാക്കിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം, അതേസമയം മുൻനിലപാടിൽ നിന്ന് വ്യത്യസ്തമായി വന്ദേഭാരത് ട്രെയിനുകള്‍ സിൽവർ ലൈന് ബദലാകുമോ എന്ന് പരിശോധിക്കണമെന്ന് തരൂര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ ജനദ്രോഹപരമാകുമെന്ന പ്രതിപക്ഷത്തിന്‍റെ നിലപാട് ചര്‍ച്ച ചെയ്യേണ്ടാതണെന്നും തരൂര്‍ വ്യക്തമാക്കി.
പാര്‍ട്ടി നിലപാടിനൊപ്പമാണ് തരൂരെന്നും കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിക്കാനായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.ശശി തരൂരിനോട് വീശദീകരണം ചോദിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.എന്നാൽ വന്ദേഭാരത് ട്രെയിനുകൾസില്‍വര്‍ ലൈനിന് ബദലാകില്ലെന്ന് കെറെയിൽ എംഡി പ്രതികരിച്ചു.. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും കെ റെയിലിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും കെ റെയില്‍ എംഡി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
