തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം സര്‍ജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. 

കോഴിക്കോട് : കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ പീഡിപ്പിച്ചത്. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡി. കോളേജ് പൊലീസ് കേസ്സെടുത്തു. ആളെത്തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

Read More : തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്, കേസെടുത്തത് 3 ദിവസത്തിന് ശേഷം