കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ; രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് 582 ഗ്രാം സ്വര്‍ണം

ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി

woman arrested for  smuggling gold through Cochin International Airport jrj

കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി.  30 ലക്ഷത്തോളം രൂപ ഇതിന് വില വരും.

Read More : കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ; രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് 582 ഗ്രാം സ്വര്‍ണം

Latest Videos
Follow Us:
Download App:
  • android
  • ios