Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിന്‍റെ സുഹൃത്ത് വീട്ടിലെത്തിയതിന്‍റെ പേരില്‍ സദാചാര ഗുണ്ടായിസം;തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തു

ഇന്നലെ രാത്രിയാണ് അക്ഷര ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. 

 

Woman committed suicide in trivandrum
Author
Trivandrum, First Published Feb 19, 2021, 6:40 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സദാചാര ഗുണ്ടായിസത്തിന്‍റെ പേരിൽ യുവതി ആത്മഹത്യ ചെയ്തതായി ആക്ഷേപം. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷരയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ്  അക്ഷര മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി  ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു. കഴിഞ്ഞ രാത്രി അക്ഷരയുടെ ഭർത്താവിനെ തേടി വീട്ടിൽ എത്തിയ സുഹൃത്തിനെ അയൽവാസികളിൽ ചിലർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി അയൽവാസികൾ അക്ഷരയോട് മോശമായി പെരുമാറി. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആക്ഷേപം. സംഭവം നടക്കുമ്പോള്‍ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല.

തന്നെ തടഞ്ഞ ആളുകൾക്കെതിരെ സുഹൃത്തായ യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്ഷരയുടെ മരണത്തിൽ  അസ്വാഭാവിക മരണത്തിനും കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios