രണ്ടായിരത്തി പതിനാറുമുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നാണ് പരാതി. 

കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ ഭർതൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭാർതൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നാഗൂർ, ചടയമംഗലം തുടങ്ങിയവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആറ്റിങ്ങൽ സ്വദേശിനിയാണ് പരാതിക്കാരി. രണ്ടായിരത്തി പതിനാറുമുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും. ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ എത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. 

നാല് വയസ്സുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു, പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ