നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അയല്‍പക്കത്തെ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ചനിലിയല്‍ കണ്ടെത്തുക ആയിരുന്നു.

പാലക്കാട്: ചാലിശ്ശേരിയില്‍ മദ്ധ്യവയസ്‍കയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കവുക്കോട് തെക്കേക്കര ചോഴിയാട്ടിൽ വീട്ടിൽ മാളു എന്ന തങ്കമണിയാണ് (65) മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തങ്കമണിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അയല്‍പക്കത്തെ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ചനിലിയല്‍ കണ്ടെത്തുക ആയിരുന്നു. രാത്രി ഏഴുമണിയോടെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.