പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്

ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player