ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി

ബാലുശേരി: ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണയുടെ ഭാര്യയാണ്. ഇക്കഴിഞ്ഞ 9 നാണ് ഇവരുടെ റജിസ്റ്റർ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് പത്താം നാളാണ് കൊടുവള്ളി സ്വദേശി തേജയെ ബാലുശ്ശേരിയിലെ (Balussery) ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രാവിലെ ഉറക്കമുണർന്ന ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ബാലുശ്ശേരി പൊലീസ് (Police) അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി ഒൻപതിന് കൊടുവള്ളിയിലെ വീട്ടിൽ നിന്ന് കോളേജിൽ പോകുന്നു എന്നു പറഞ്ഞാണ് തേജ ഇറങ്ങിയത്. പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരി സ്വദേശി ജിനു കൃഷ്ണയുമായി രജിസ്റ്റർ വിവാഹം ചെയ്തതായി ബന്ധുക്കൾക്ക് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം തേജ വീട്ടിലേക്ക് വിളിക്കുകയോ മറ്റ് വിവരങ്ങൾ ഒന്നും അറിയുകയോ ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 

മരണ വിവരം പൊലീസാണ് തേജയുടെ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോലജ് ആശുപ്തരിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മരണത്തിൽ സംശയമുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056)

YouTube video player

  • വ്യാജരേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ്; കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ (Police) പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് (Crime Branch) തീരുമാനം. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനക്കയ്ക്കും.

ട്രാഫിക് പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന് 
284000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടാണ്. ബൈക്കിന് പുറകിൽ യാത്ര ചെയ്യുമ്പോള്‍ അപകടത്തിൽപ്പെട്ട് യുവാവിന് 14 ശതമാനം അംഗ വൈകല്യം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റ്. എന്നാൽ ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെയും ഇൻഷുറൻസ് കമ്പനിയുടെയും കണ്ടെത്തൽ.

പൊലീസ് റിപ്പോർട്ടിൽ പറയുന്ന ദിവസം ഇൻഷുറസ് തുക കിട്ടിയ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. അംഗ വൈകല്യം സംഭവിച്ചുവെന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റും വ്യാജമാണെന്ന് ഡോക്ടർ രേഖാമൂലം ഇൻഷുറൻസ് കമ്പനിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. ഇങ്ങനെ നൂറിലധികം വ്യജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ചിന്‍റെ ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ പേരിൽ വ്യാജ രേഖകള്‍ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് ഡോക്ടർമാർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകള്‍ ഫൊറൻസിക് പരിശോധനക്ക് നൽകാൻ തീരുമാനിച്ചത്. 

വ്യാജ രേഖകള്‍ സമർപ്പിച്ചുള്ള നഷ്ടപരിഹാര വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്. സൈക്കിളിൽ നിന്ന് വീണതും തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതും ഉള്‍പ്പെടെ വാഹന അപകടങ്ങളാക്കി മാറ്റി പൊലീസുകാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. പൊലീസ് റിപ്പോ‍ർട്ടിന്റെ ബലത്തിലാണ് അഭിഭാഷകരും ഡോക്ടർമാരുമെല്ലാം വ്യാജ രേഖകള്‍ തയ്യാറാക്കി ഇൻഷുറന്‍സ് തുക തട്ടിയിരിക്കുന്നത്. ഈ തട്ടിപ്പു കേസിലെ പ്രധാന ഇടനിലക്കാർ വിരമിച്ചവരും സർവ്വീസില്‍ ഉള്ളവരുമായ പൊലീസുകാരാണ്.