മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി: എറണാകുളം മുളവുകാട് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിനി ധനികയാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

എറണാകുളം മുളവുകാട് നോർത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മുറിയിൽ എത്തിയ രാമകൃഷ്ണനാണ് ഭാര്യ ധനികയെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന് ആഴത്തിൽ പരിക്കേറ്റ ധനിക സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൂന്നര വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിനുപയോഗിച്ച കറികത്തി വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് മുളവുകാട് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം