രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. 

അടിമാലി: ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ലൈലാമണിയെ (55) ആണ് കണ്ടെത്തിയത്. രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഇന്നലെമുതലാണ് ഒരു ഓള്‍ട്ടോ കാര്‍ പ്രദേശവാസികള്‍ കണ്ടത്. ഇന്ന് ഉച്ചയായിട്ടും കാര്‍ പോവാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നുനോക്കുമ്പോഴാണ് വണ്ടിക്കുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

തുടര്‍ന്ന് പൊലീസെത്തി കാര്‍ തുറന്ന് പരിശോധിച്ചു. ഇവരുടെ ശരീരം പാതി തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈലാമണിയുടെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണ്. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. അതേസമയം പൊലീസ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.