അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ചാണ് രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയില്‍ രജനി ത്യാഗരാജൻ (54) ആണ് മരിച്ചത്.

ഇന്നലെയാണ് ഇവര്‍ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. 

അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ചാണ് രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read:- 'ഭാര്യയെ ശല്യപ്പെടുത്തി'; വിരോധം തീര്‍ക്കാൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo