സാരമായി പരിക്കേറ്റ രേണുകയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.


ആലപ്പുഴ: മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ ADS അംഗം കൂടിയായ രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജി ആണ് രേണുകയെ വെട്ടിയത്. ജിജിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രേണുകയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ജിജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred