ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ എസ് സോമനാഥ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: വനിതാ ദിനത്തിന്റെ ഭാഗമായി ഗായിക കെ എസ് ചിത്രയ്ക്ക് ആദരവുമായി വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വനിതാകൂട്ടായ്മ. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഇതിന് ശേഷം ചിത്രയുടെ മറുപടി പ്രസംഗവും ഉണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ നവ്ജോത് സിംഗ് ഘോസ ചടങ്ങിലെ മുഖ്യാതിഥിയായവും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ എസ് സോമനാഥ് ചടങ്ങിന് അധ്യക്ഷത വഹിക്കും. പരിപാടികൾ മാർച്ച് എട്ടിന് വൈകിട്ട് ഏഴ് മണിക്ക് വിഎസ്എസ്‍സിയുടെ യൂട്യൂബ് ചാനലിൽ പ്രീമിയർ ചെയ്യും.