പെരുമ്പാവൂർ: നഗരത്തിൽ നാടോടി സ്ത്രീ മരിച്ച നിലയിൽ. മൂന്നാർ സ്വദേശിനി ഉഷയാണ് മരിച്ചത്. പി.പി റോഡിൽ ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിൻറെ വരാന്തയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇവരുമായി  കഴിഞ്ഞ ദിവസം വഴക്കിട്ട ഒരാളെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ഉഷ ദീർഘകാലമായി പെരുമ്പാവൂർ മേഖലയിൽ ആക്രി പെറുക്കി ജീവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.