തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.