Asianet News MalayalamAsianet News Malayalam

സ്വപ്‍നയെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴി; വനിതാ പൊലീസുകാരെ ഇഡി ചോദ്യംചെയ്യും

ഇഡി കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‍നക്ക് മേല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു പൊലീസുകാരുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിനാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്. 

women police officers will be questioned by enforcement
Author
Kochi, First Published Mar 15, 2021, 6:25 PM IST

കൊച്ചി: സ്വപ്‍നയെ ഇഡി ഉദ്യോഗ്സഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ ചോദ്യംചെയ്യും. കൊച്ചിയിലെ പൊലീസുകാരായ റജി മോള്‍, സിജി വിജയന്‍ എന്നിവരെയാണ് ചോദ്യംചെയ്യുക. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇഡി കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‍നക്ക് മേല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു പൊലീസുകാരുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘത്തിനാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്. പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇഡിയുടെ വാദം. 

Follow Us:
Download App:
  • android
  • ios