തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഹോംഗാർഡിലേക്ക് 30 ശതമാനം സ്ത്രീ സംവരണം നൽകി സർക്കാർ ഉത്തരവിറക്കി. ഇതുവരെ വിമുക്ത ഭടൻമാർക്കും, പൊലീസ് -ജയിൽ-എക്സൈസ്-വനംവകുപ്പികളിൽ നിന്നും വിരമിച്ച പുരുഷൻമാർക്കും മാത്രമാണ് ദിവസവേതനത്തിൽ നിയമനം നൽകിയിരുന്നത്. 

ട്രാഫിക്ക് നിയന്ത്രണത്തിനും പൊലീസ് സ്റ്റേഷനുകളിലും ഫയർഫോഴ്സിലുമാണ് ഹോം ഗാർഡുകളെ നിയമിക്കുന്നത്.  ഹോം ഗാർഡിൽ സ്ത്രീകള്‍ക്കും സംവരണം നൽകണമെന്ന് ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖയുടെ ശുപാർശയെ തുടർന്നാണ് നിയമനം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്.