മലപ്പുറം: പൊന്നാനിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 12.30 യോടെയാണ് അപകടം നടന്നത്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികൾ പറയുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശ്ശൂരിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.