നന്നായി പഠിച്ച കൂടുതൽ നല്ല ജോലിയിൽ കയറണമെന്ന ആഗ്രഹം ആഷിഖിനുണ്ടായിരുന്നു

പാലക്കാട്: എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ പാലക്കാട് എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. വൈകിട്ടാണ് സംഭവം. കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. രണ്ട് വര്‍ഷത്തേക്കായിരുന്നു ആഷിഖ് അവധിയിൽ പ്രവേശിച്ചത്. 2016 ലാണ് ജോലിക്ക് കയറിയത്. എംഎ, ബിഎഡ് ബിരുദ ധാരിയാണ്. നന്നായി പഠിച്ച കൂടുതൽ നല്ല ജോലിയിൽ കയറണമെന്ന ആഗ്രഹം ആഷിഖിനുണ്ടായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്