Asianet News MalayalamAsianet News Malayalam

എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കുമുള്ള പോക്സോ പരീക്ഷ മാറ്റിവച്ചു

കൊവിഡ് കാലത്തെ തിരക്കിനിടയിലെ പരീക്ഷക്കെതിരെ എതിർപ്പുയർന്നിരുന്നു. തോറ്റാൽ 15 ദിവസം പരിശീലനമായിരുന്നു ഡിജിപിയുടെ നിർദ്ദേശം.

written exam on pocso for sp and dysp sections postponed
Author
Thiruvananthapuram, First Published May 18, 2020, 8:38 PM IST

തിരുവനന്തപുരം: പോക്സോ കേസന്വേഷണത്തിൽ വീഴ്ചവരുത്തുന്നത് തടയാൻ എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും പൊലീസ് മേധാവി നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷ മാറ്റിവച്ചു. ഇന്ന് വൈകുന്നേരമാണ് ഡിജിപി പോക്സോ പരീക്ഷക്ക് ഉത്തരവിട്ടത്. ‍പോക്സോ സംബന്ധിച്ച പരീക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 15 ദിവസത്തെ നിർബന്ധ പരിശീലനമായിരുന്നു ഡിജിപിയുടെ നിർദ്ദേശം. കൊവിഡ് കാലത്തെ തിരക്കിനിടയിലെ പരീക്ഷക്കെതിരെ കടുത്ത അമർഷം ഉയർന്നിരുന്നു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാൻ നിരവധി ഉത്തരവുകളാണ് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാർക്കും പോക്സോ കേസന്വേഷണത്തിന് ചുമതലയുള്ള ഡിവൈഎസ്പിമാ‍ക്കും അയച്ചിട്ടുള്ളത്. എന്നിട്ടും അന്വേഷണത്തിൽ വീഴ്ച വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരീക്ഷ നടത്താൻ ഡിജിപി തീരുമാനിച്ചത്. കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിനുണ്ടായ അനാസ്ഥ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് നടപടി. 

പരീക്ഷയിൽ തോൽക്കുന്ന ഉദ്യോഗസ്ഥരെ പൊലീസ് ട്രെയിനിംഗ് കോളേജിൽ 15 ദിവസത്തെ നിർബന്ധിത പരിശീലനത്തിന് അയക്കാനായിരുന്നു തീരുമാനം. ഡിജിപിയുടെ ഉത്തരവ് പൊലീസുകാർക്കിടയിൽ അമർഷം ഉയർന്നിരുന്നു. പരീക്ഷക്ക് തെരഞ്ഞെടുത്ത സമയവും പരീശിലനവുമാണ് ഇതിന് കാരണം. കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പൊലീസ് മേധാവിമാ‍രും ഡിവൈഎസ്പിമാരുമെല്ലാം വിവിധ ജോലികളിലാണ്. ഇതിനിടയിൽ പരീക്ഷയും പരിശീലനവും നടത്തുന്നതാണ് എതിർപ്പുയർത്തിയത്. 

Follow Us:
Download App:
  • android
  • ios