സംഘർഷ സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. മാർച്ച് ശാസ്ത്രീറോഡിൽ തടയാനാണ് പൊലീസ് നീക്കം.
കൊച്ചി:സഭാ തർക്കത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭയുടെ പിന്തുണയോടെ സഭാ സമാധാന ജനകീയ സമിതിയുടെ മാർച്ച് ഇന്ന്. ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുന്നത്. കുരിശിന്റെ വഴി എന്ന പേരിൽ നടത്തുന്ന മാർച്ചിൽ പരമാവധി വിശ്വാസികളെ അണി നിരത്തുന്നതിനാണ് യാക്കോബായ സഭയുടെ ശ്രമം. ഓർത്തഡോക്സ് വിഭാഗക്കാരനായ കൊല്ലം പണിക്കരെ മുന്‍ നിർത്തിയാണ് യാക്കോബായ സഭ മാർച്ച് സംഘടിപ്പിക്കുന്നത്.
സമാധാന അന്തരീക്ഷം തകർക്കാനുള്ള നടപടിയാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മാർച്ച് പ്രഖ്യാപിക്കുന്നതിനായി വാർത്താ സമ്മേളനം നടത്തിയിറങ്ങിയ യാക്കോബായ വിഭാഗത്തെ ഓർത്തഡോക്സ് വിഭാഗം തടഞ്ഞിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. മാർച്ച് ശാസ്ത്രീറോഡിൽ തടയാനാണ് പൊലീസ് നീക്കം.
