ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻറെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. 

തിരുവനന്തപുരം: ഐപിഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻറെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. ജില്ലാപൊലീസ് മേധാവിമാരെയും മാറ്റി.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‍പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ. കണ്ണൂർ എസ്‍പിയായ പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.

പി കെ മധുവാണ് പുതിയ ഇടുക്കി എസ്‍പി. ആർ.കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡിസിപിയാകും. സക്കറിയ ജോർജ് വിമണ്‍സ് സെൽ എസ്‍പിയാകും. ആർ സുകേശനാണ് പുതിയ സ്പെഷ്യൽ ബ്രാഞ്ച് എസ്‍പിയാകും. വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമ‌ർ ഫെഡ് എംഡിയായും നിയമിച്ചു.