തൃശ്ശൂര്‍ മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ ഉണ്ടായ മിന്നൽ ചുഴലിയിലും കനത്ത മഴയിലും വന്‍ കൃഷിനാശം ഉണ്ടായി. 

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട്ആണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ തുടരും. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. 

മഴ കിട്ടുന്നതോടെ താപനിലയിൽ ഈ ദിവസങ്ങളിൽ നേരിയ കുറവുണ്ടായേക്കും. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലായാണ് (41.2 ഡിഗ്രി സെൽഷ്യസ്). ഇന്നലെ തിരുവനന്തപുരത്തും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ നെയ്യാറ്റിൻകരയിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

തൃശ്ശൂര്‍ മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ ഉണ്ടായ മിന്നൽ ചുഴലിയിലും കനത്ത മഴയിലും വന്‍ കൃഷിനാശം ഉണ്ടായി. മേഖലയിലെ ആയിരത്തിലധികം വരുന്ന വാഴകള്‍ കാറ്റില്‍ നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മേൽക്കൂരയും തൊട്ടടുത്തുള്ള രണ്ടു വീടുകൾക്കും കാറ്റില്‍ കേടുപാടുണ്ടായി. വൈദ്യുത ബന്ധവും താറുമാറായി. എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. പല സ്ഥലത്തും വാഴ കൃഷി നശിച്ചു.മരങ്ങൾ കട പുഴകി വീണു.

തൃശൂരിന് പിന്നാലെ കൊച്ചിയിലും ശക്തമായ മഴയും കാറ്റും, വ്യാപക നാശം; വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്ത്ത്!