കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് തിരുനെല്ലി പോലീസ് പറഞ്ഞു.  മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

വയനാട്: തിരുനെല്ലി കോട്ടിയൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടിയൂർ കോളനിയിലെ രാജേഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ട രാജേഷ് ഇന്നലെ ആത്മഹത്യ ഭീഷണി മുഴക്കി വീട് വിട്ടിരുന്നു. തുടർന്ന് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് തിരുനെല്ലി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Add Asianetnews as a Preferred SourcegooglePreferred