ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) മരിച്ച കേസിലാണ് ഭർത്താവ് ആശിഷ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Also Read: ചോക്ലേറ്റ് പാക്കറ്റ് പൊളിച്ചപ്പോള്‍ നിറയെ പുഴുവെന്ന് പരാതി, കടയിലെ സ്റ്റോറേജിലെ പ്രശ്നമാകാമെന്ന് മില്‍മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്