ഭീഷണി തുടർന്നതോടെ പെൺകുട്ടി തന്നെയാണ് പൊലീസിനെ സമീപിച്ചത്. കൂടുതൽ പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും, ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി സനൂപിനെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന സനൂപ് വീഡിയോ കോളിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഭീഷണി തുടർന്നതോടെ പെൺകുട്ടി തന്നെയാണ് പൊലീസിനെ സമീപിച്ചത്. കൂടുതൽ പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു
