സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള  വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്

മലപ്പുറം: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്. ജൂലൈയിലും ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തി പീഡനം ആവ‍ർത്തിച്ചു. പെൺകുട്ടി ​ഗ‍ർഭിണിയായതോടെയാണ് ബന്ധുക്കൾ പോലും വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona