Asianet News MalayalamAsianet News Malayalam

വിവാദ പരാമർശം: പ്രതിഭ എംഎൽഎക്കെതിരെ കേസെടുക്കണം, ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. 

youth congress complainted against prathibha mla
Author
Alappuzha, First Published Apr 4, 2020, 2:52 PM IST

ആലപ്പുഴ: മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകി. സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ്‌ പരാതി നൽകിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും രം​ഗത്തെത്തി. 

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാൽ കഴുകി കുടിക്കൂ; വിവാദ പരാമര്‍ശവുമായി യു പ്രതിഭ

മാധ്യമപ്രവർത്തകർക്കെതിരായ വിവാദപരാമർശത്തിൽ പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം

Follow Us:
Download App:
  • android
  • ios