വിഷയത്തിൽ പ്രതിപക്ഷ നേതാവ് നിന്നനില്‍പ്പില്‍ മലക്കം മറിഞ്ഞത് അദ്ദേഹത്തിൻ്റെ കഴിഞ്ഞകാല നിലപാടുകൾക്ക് ഘടക വിരുദ്ധമാണ്. ഇത് പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു. 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തിലെ പ്രതികരണത്തെ ചൊല്ലിയാണ് വിമര്‍ശനം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവില്‍ നിന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നെന്നും യോജിച്ച പ്രതികരണം വേണമായിരുന്നെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് നിന്നനില്‍പ്പില്‍ മലക്കം മറിഞ്ഞത് അദ്ദേഹത്തിൻ്റെ കഴിഞ്ഞകാല നിലപാടുകൾക്ക് ഘടക വിരുദ്ധമാണ്. ഇത് പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.