Asianet News MalayalamAsianet News Malayalam

പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ധീരസ്മൃതി യാത്ര ഇന്ന് സമാപിക്കും

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.  കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ചിതാഭസ്മം നാളെ തിരുവല്ലത്ത് നിമജ്ജനം ചെയ്യും.

youth congress dheera smirith yathra will end today
Author
Thiruvananthapuram, First Published Mar 5, 2019, 7:41 AM IST

തിരുവനന്തപുരം: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വെള്ളിയാഴ്ച പെരിയയിൽ നിന്നാണ് യാത്ര തുടങ്ങിയത്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിലാണ് യാത്ര. ഇന്ന് വൈകിട്ട് 5 മണിക്ക് പാളയത്ത് നിന്നും ഗാന്ധിപാർക്കിലേക്ക് ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് ഗാന്ധിപാർക്കിൽ അനുസ്മരണയോഗം ചേരും. നാളെ തിരുവല്ലത്ത് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ചിതാഭസ്മം നിമജ്ജനം ചെയ്യും.

Follow Us:
Download App:
  • android
  • ios