കേരളത്തിലെ ആളുകൾ ഈ രീതി ശരിയല്ലെന്ന് ഒറ്റക്കെട്ടായി പറയണമായിരുന്നു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വിഎം സുധീരൻ പറഞ്ഞു. 

തൃശൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തുറന്നടിച്ച് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. 
കേരളത്തിൽ ഒരാളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേരളത്തിലെ ആളുകൾ ഈ രീതി ശരിയല്ലെന്ന് ഒറ്റക്കെട്ടായി പറയണമായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തറ്റു തിരുത്താൻ തയാറാവണം.മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വിഎം സുധീരൻ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ചോദ്യം ചെയ്യലിനായി രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചെയ്യലിനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. 

ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ ആരുടെ പേരിലും ഇപ്പോൾ നടപടിയെടു ക്കേണ്ടതില്ല. കോടതിക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. സാക്ഷിയായിട്ടാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

'ആശങ്കയില്ല, അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്': രാഹുൽ മാങ്കൂട്ടത്തിൽ

https://www.youtube.com/watch?v=Ko18SgceYX8